ബൈഡനെ രോഗങ്ങളും പ്രായാധിക്യവും ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന പ്രചാരണം ട്രംപും കാര്യമായി തന്നെ നടത്തിവരുന്നു. ഈ സാഹചര്യത്തില്‍ നടത്തിയ സര്‍വേയിലാണ് നിലവിലുള്ള വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന നിലയില്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന അഭിപ്രായം വ്യക്തമായിരിക്കുന്നത്.
സി.എന്‍.എന്നിന്റെ സര്‍വേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന് ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തില്‍ വോട്ടര്‍മാരുടെ പിന്തുണയില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേര് ട്രംപിനെ പിന്തുണക്കുമ്പോള്‍ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്. സ്ത്രീവോട്ടര്‍മാരില്‍ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിയായി ബൈഡനെത്തുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് കിട്ടുന്ന സ്ത്രീവോട്ടര്‍മാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങുമെന്നും സര്‍വേയില്‍ കണ്ടെത്തി. നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു.

Comments: